ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിക്കും: വെംഗ്സര്‍ക്കാര്‍

Sports Correspondent

ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര ജയിക്കുവാന്‍ പോന്നതാണെന്നു അഭിപ്രായം പ്രകടിപ്പിച്ച് ദിലീപ് വെംഗസര്‍ക്കാര്‍. 2014ല്‍ എംഎസ് ധോണിയുടെ കീഴില്‍ ടെസ്റ്റ് പരമ്പര 1-3 എന്ന രീതിയില്‍ നഷ്ടപ്പെട്ടുവെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാകുമെന്നാണ് ദിലീപ് വെംഗ്സര്‍ക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അന്ന് ഏറെ കൊട്ടിഘോഷിച്ച വിരാട് കോഹ്‍ലി പരാജയപ്പെട്ടുവെങ്കിലും ഇത്തവണ താരം തന്റെ ബാറ്റിംഗില്‍ ഏറെ സമയം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അത് മാത്രമല്ല കഴിഞ്ഞ തവണത്തെക്കാള്‍ സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

2014ല്‍ പരാജയം സംഭവിച്ച ഘടങ്ങളില്‍ കോഹ്‍ലി ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നാണ് ഇതിനെക്കുറിച്ച വെംഗ്സര്‍ക്കാറുടെ അഭിപ്രായം. പേസ് ബൗളര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്നര്‍മാരും ഇംഗ്ലണ്ടിനെ വട്ടംകറക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial