വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തിന് ശേഷം മൂന്നാം ഏകദിനത്തിൽ നാല് മാറ്റങ്ങളുമായി ഇന്ത്യ. പരമ്പര വിജയിച്ചതിനാൽ തന്നെ പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നതാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.
മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു. കെഎൽ രാഹുല്‍, ദീപക് ഹൂഡ, യൂസുവേന്ദ്ര ചഹാൽ എന്നിവര്‍ക്ക് പകരം ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു. ശര്‍ദ്ധുൽ താക്കൂറിന് പകരം ദീപക് ചഹാറും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നു.
അതേ സമയം തന്റെ ടീം ബൗളിംഗാണ് താല്പര്യപ്പെട്ടതെന്ന് വിന്‍ഡീസ് നായകന്‍ നിക്കോളസ് പൂരന്‍ പറഞ്ഞു. അകീൽ ഹൊസൈന്‍ ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ പകരം ഹെയ്ഡന്‍ വാൽഷ് ടീമിലേക്ക് എത്തുന്നു.
ഇന്ത്യ : Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, Suryakumar Yadav, Rishabh Pant(w), Washington Sundar, Deepak Chahar, Kuldeep Yadav, Mohammed Siraj, Prasidh Krishna
വെസ്റ്റിന്‍ഡീസ് : Shai Hope(w), Brandon King, Darren Bravo, Shamarh Brooks, Nicholas Pooran(c), Jason Holder, Fabian Allen, Odean Smith, Alzarri Joseph, Hayden Walsh, Kemar Roach