വ്യക്തമായ ആധിപത്യത്തോടെ ഇന്ത്യ, രണ്ടാം മത്സരവും അധികം താമസമില്ലാതെ സ്വന്തമാക്കും

ദക്ഷിണാഫ്രിക്കയെ 152 റണ്‍സിനു പുറത്താക്കിയ ശേഷം ഒന്നാം ദിവസം 112/2 എന്ന നിലയില്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച് യശസ്വി ജൈസ്വാലിന്റെയും വൈഭവ് കാണ്ട്പാലിന്റെയും ശതകങ്ങളുടെ ബലത്തില്‍ 395 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയും മത്സരത്തില്‍ 243 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡും നേടുകയായിരുന്നു.

യശസ്വി 173 റണ്‍സ് നേടി വലിയ സ്കോറിലേക്ക് ടീമിനെ നയിച്ചപ്പോള്‍ 120 റണ്‍സ് നേടിയ വൈഭവ് ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്. അന്‍ഷുല്‍ കാംബോജ് 30 റണ്‍സ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ലിഫി എന്റാന്‍സി മനാലും മാത്യൂ മോണ്ടോഗോമറി മൂന്നും വിക്കറ്റഅ നേടി. ആന്‍ഡിലെ മോഗാകാനേയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 50/2 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ മാത്യൂ മോണ്ടോഗോമറിയും(34*) ആന്‍ഡിലെ മോഗോകാനേയും(10*) ആണ് ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍. റെക്സ്, മനീഷി എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ നേടി. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 193 റണ്‍സ് കൂടി ദക്ഷിണാഫ്രിക്ക നേടേണ്ടതുണ്ട്.