ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ മുട്ടുകുത്തിക്കുവാനുള്ള ഇന്ത്യയുടെ സുവര്‍ണ്ണാവസരം: ഗില്ലെസ്പി

Photo:Twitter/@BCCI
- Advertisement -

ഇന്ത്യ ഓസ്ട്രേലിയയില്‍ ഒരു പരമ്പര വിജയത്തിനു ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നത് ഇപ്പോളാണെന്ന് വ്യക്തമാക്കി ജേസണ്‍ ഗില്ലെസ്പി. ഓസീസ് മുന്‍ നിര താരങ്ങളില്ലാത്തതിനാല്‍ ഏറെ ശുഷ്കമായ ബാറ്റിംഗ് നിരയാണ് നിലവില്‍ ഓസ്ട്രേലിയയുടേത്. ഓസ്ട്രേലിയയുടെ ഏറെ കാലത്തെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ശക്തി ക്ഷയിച്ച ടീമാണ് നിലവിലേത്. പേസ് ബൗളിംഗ് യൂണിറ്റ് ശക്തമാണെങ്കിലും ബാറ്റിംഗില്‍ വിലക്കപ്പെട്ട് താരങ്ങളുടെ അഭാവം വ്യക്തമായി പ്രകടമാകുന്നുണ്ടെന്നും ഗില്ലെസ്പി പറഞ്ഞു.

ഇന്ത്യ അതേ സമയം വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ശക്തരായ ടീമായാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് തങ്ങളുടെ ഏറ്റവും മികച്ച ഇലവനെക്കുറിച്ച് വ്യക്തതയുണ്ടെങ്കില്‍ ഓസ്ട്രേലിയ തങ്ങളുടെ പതിനൊന്ന് താരങ്ങളെ തന്നെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെന്ന് ഗില്ലെസ്പി പറഞ്ഞു.

പരമ്പര എന്താകുമെന്ന് താന്‍ പ്രവചിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണ് ഇതെന്ന് ജേസണ്‍ ഗില്ലെസ്പി പറഞ്ഞു.

Advertisement