ദക്ഷിണാഫ്രിക്കൻ ചെറുത്തുനിൽപ്പ് അവസാനിച്ചു, ഇന്ത്യക്ക് ജയം

Staff Reporter

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. 113 റൺസിനാണ് ഇന്ത്യ ആദ്യ ടെസ്റ്റിൽ ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0 മുൻപിലെത്തി. രണ്ടാം ഇന്നിങ്സിൽ 305 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

പുറത്താവാതെ 35 റൺസ് എടുത്ത ടെമ്പ ബാവുമ പൊരുതി നോക്കിയെങ്കിലും മറ്റു ബാറ്സ്മാന്മാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ദക്ഷിണാഫ്രിക്കൻ നിരയിൽ 77 റൺസ് എടുത്ത ഡീൻ എൽഗർ ആണ് ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ബുംറയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.