ജമീമയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ തകർത്തു

Newsroom

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയ വഴിയിൽ തിരികെയെത്തി. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ 108 റൺസിന്റെ വിജയം സ്വന്തമാക്കി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങിയ ജമീമ റോഡ്രിഗസ് ആണ് സ്റ്റാർ ആയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 228 റൺസ് നേടിയിരുന്നു.

ഇന്ത്യ 23 07 19 16 03 29 174

കഴിഞ്ഞ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ന് കാഴ്ചവെയ്ക്കാനായത്. 86 റൺസ് നേടിയ ജെമീമ റോഡ്രിഗസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 52 റൺസും നേടി.

36 റൺസ് നേടിയ സ്മൃതി മന്ദാനയും ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചനകൾ കാണിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ട് ആയി. മൂന്ന് ഓവറിൽ 3 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് എടുത്ത ജമീമയാണ് വിജയം എളുപ്പമാക്കിയത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റ് എടുത്തും ഇന്ത്യക്കായി തിളങ്ങി. ഈ ജയത്തോടെ പരമ്പര 1-1 എന്നായി.