അഡിലെയ്ഡ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍ പ്രഖ്യാപിച്ചു

Sports Correspondent

നാളെ അഡിലെയ്ഡില്‍ ആരംഭിയ്ക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍ എന്നിവരെ ഈ ഡേ-നൈറ്റ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വി ഷാ, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. സന്നാഹ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ഗില്ലിന് അവസരം ലഭിച്ചിരുന്നില്ല. പൃഥ്വിയ്ക്ക് പകരം ഗില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല.

ഇന്ത്യ: മയാംഗ് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.