ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘം അറിയാം

Ashwinindia

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യ. 24 അംഗ ഇന്ത്യന്‍ സംഘമാണ് ഇംഗ്ലണ്ടിലുള്ളതെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി 15 അംഗ സംഘത്തെയാണ് ടീമുകള്‍ പ്രഖ്യാപിക്കേണ്ടത്. ന്യൂസിലാണ്ടും ഇന്ന് തങ്ങളുടെ 15 അംഗ സംഘത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ 15 അംഗ സംഘത്തിൽ ഉള്‍പ്പെടുത്താത്ത താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ലണ്ടനിലേക്ക് അയയ്ക്കേണ്ടതുണ്ടെന്നാണ് അറിയുന്നത്. റിലീസ് ചെയ്ത താരങ്ങള്‍ക്ക് സ്റ്റാന്‍ഡിൽ നിന്ന് കളി കാണാമെന്നാണ് ലഭിച്ച വിവരം. ഫൈനൽ സ്ക്വാഡിലുള്ള താരങ്ങളുമായി ഇവര്‍ക്ക് സമ്പര്‍ക്കവും പാടില്ല.

കെഎൽ രാഹുല്‍, മയാംഗ് അഗര്‍വാള്‍, അക്സര്‍ പട്ടേൽ, വാഷിംഗ്ടൺ സുന്ദര്‍, ശര്‍ദ്ധുൽ താക്കൂര്‍, അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, അര്‍സന്‍ നാഗവാസ്വല്ല എന്നിവരെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഡബ്ല്യുടിസി ഫൈനലിനുള്ള ഇന്ത്യന്‍ സംഘം : Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Rishabh Pant, Ravindra Jadeja, R Ashwin, Mohammed Shami, Jasprit Bumrah, Ishant Sharma, Mohammad Siraj, Hanuma Vihari, Wriddhiman Saha, Umesh Yadav

Previous articleഅഫ്ഗാനെതിരെ സമനില, മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ, ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിൽ മുന്നോട്ട്!!
Next article” റാമോസ് റയലിന്റെ താരം, മാഡ്രിഡിൽ തന്നെ തുടരും “