ഇന്ന് അവസാന ടി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുത്തു. ഇന്ന് ഒരു ഘട്ടത്തിൽ 22/4 എന്ന നിലയിൽ ആയി പരുങ്ങിയ ഇന്ത്യയെ രോഹിത് ശർമ്മയും റിങ്കു സിങും ചേർന്നാണ് കരകയറ്റിയത്. തുടക്കത്തിൽ തന്നെ ജയ്സ്വാൾ 4, കോഹ്ലി 0, ദൂബെ 1, സാംസൺ 0, എന്നിവർ പുറത്തായി. ആദ്യമായി ഈ പരമ്പരയിൽ അവസരം ലഭിച്ച സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ പുറത്തായത് വലിയ നിരാശ നൽകി.
പതിയെ ഇന്നിങ്സ് തുടങ്ങിയ രോഹിത് ശർമ്മ അവസാനം ആക്രമിച്ചു കളിച്ചു. രോഹിത് 69 പന്തിൽ നിന്ന് 121 റൺസ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കിൽ പോയ രോഹിതിന് ഈ ഇന്നിംഗ്സ് ആശ്വാസം നൽകും. 64 പന്തിൽ രോഹിത് സെഞ്ച്വറിയിൽ എത്തിയിരുന്നു. രോഹിതിന്റെ അഞ്ചാം ടി20 സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി അടിക്കുന്ന താരമായി രോഹിത് ഇതോടെ മാറി.
രോഹിതിന് നല്ല പിന്തുണ നൽകിയ റിങ്കു സിംഗ് 39 പന്തിൽ നിന്ന് 69 റൺസ് നേടി. 6 സിക്സും 2 ഫോറും റിങ്കു നേടി. അവസാന ഓവറിൽ ഇന്ത്യ 36 റൺസ് ആണ് അടിച്ചത്.
അഫ്ഗാനിസ്താനായി ഫരീദ് മാലിക് മൂന്ന് വിക്കറ്റും ഒമറാസി ഒരു വിക്കറ്റും നേടി.