ന്യൂസിലാൻഡിനെതിരായ ഇന്ത്യ എയുടെ രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ എ ശക്തമായ നിലയിൽ. നേരത്തെ9 വിക്കറ്റിന് 390 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ന്യൂസിലാൻഡിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിട്ടുണ്ട്.
ന്യൂസിലാൻഡിൽ തന്റെ മികച്ച ഫോം തുടരുന്ന ശുഭ്മൻ ഗിൽ 107 റൺസ് എടുത്തു പുറത്താവാതെ നിൽക്കുന്നുണ്ട്. നേരത്തെ ആദ്യ ടെസ്റ്റിൽ ഗിൽ ഡബിൾ സെഞ്ചുറിയും നേടിയിരുന്നു. 52 റൺസ് എടുത്ത പൂജാരയാണ് ഗില്ലിന് കൂട്ടായി ക്രീസിൽ ഉള്ളത്. 59 റൺസ് എടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ പുറത്താകാതെ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലിന്റെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ന്യൂസിലാൻഡ് എ ആദ്യം ഇന്നിങ്സിൽ 390 റൺസ് എടുത്തത്.