ലീഡ് 300നടുത്ത്, ഇന്ത്യ എ കുതിയ്ക്കുന്നു

ഓപ്പണര്‍മാര്‍ നേടിയ ശതകങ്ങള്‍ക്ക് ശേഷം ബാക്കി താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോര്‍ ആക്കാന്‍ സാധിച്ചില്ലെങ്കിലും കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 404/5 എന്ന സ്കോറാണ് നേടിയത്.

145 റൺസുമായി യശസ്വി ജൈസ്വാളും 142 റൺസ് നേടി അഭിമന്യു ഈശ്വരനും പുറത്തായ ശേഷം യഷ് ധുൽ(20), സര്‍ഫ്രാസ് ഖാന്‍(21), ജയന്ത് യാദവ്(10) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.

26 റൺസ് നേടി തിലക് വര്‍മ്മയും 27 റൺസുമായി ഉപേന്ദ്ര യാദവും ആണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. ബംഗ്ലാദേശ് എയ്ക്ക് വേണ്ടി തൈജുൽ ഇസ്ലാം മൂന്നും ഖാലിദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി.