ഇന്ത്യക്ക് ആശ്വാസം, 5 റൺ പെനാൽറ്റി പിൻവലിച്ചു

Photo: Twitter/@BCCI
- Advertisement -

ഇന്ത്യൻ ടീമിന് ആശ്വാസം. രണ്ടാം ഏകദിനത്തിൽ പിഴയായി ചുമത്തപ്പെട്ട 5 റൺസിന്റെ പിഴ ഇന്ത്യക്ക് ഒഴിവാക്കിക്കിട്ടി. ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ പിച്ചിലൂടെ ഓടിയതിനായിരുന്നു ഇന്ത്യൻ ടീമിന് 5 റൺസ് ഫീൽഡ് അമ്പയർ പിഴയായി വിധിച്ചത്. ഇതേ തുടർന്ന് ഇന്ത്യക്കെതിരെ ആസ്ട്രേലിയ 5/0 എന്ന നിലയ്ക്ക് ബാറ്റിംഗ് ആരംഭിച്ചേനെ. എന്നാൽ പിന്നീടുള്ള പരിശോധനയിലാണ് ഇന്ത്യക്ക് പിഴ ഒഴിവാക്കിക്കിട്ടിയത്.

പിച്ചിലൂടെ ഓടിയാൽ ആദ്യം ഒരു വാർണിംഗും പിന്നീട് റൺസ് പിഴയായി നൽകലുമാണ് നിയമപ്രകാരമുള്ള ശിക്ഷ. എന്നാൽ പിന്നീട് ഇന്ത്യൻ താരങ്ങൾ ഒരു തവണമാത്രമേ പിച്ചിൽ കൂടെ ഓടിയുള്ളൂ എന്ന് തെളിഞ്ഞാണ് പിഴയായുള്ള അഞ്ച് റൺസ് ഒഴിവാക്കിയത്. ജഡേജക്കാണ് അമ്പയർ വാണിംഗ് നൽകിയത്. അതേ സമയം ആസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എടുത്തിരുന്നു. സൗരാഷ്ട്ര സ്റ്റേഡിയത്തിൽ ധവാന്റെയും കൊഹ്ലിയുടേയും രാഹുലിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

Advertisement