ആദ്യ വിക്കറ്റ് വീണു, ഇനിയും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം 384 റൺസ് ദൂരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ പ്രതീക്ഷയിൽ. ഇന്ന് ഡിക്ലയ ചെയ്ത് അവസാന കുറച്ച് ഓവറുകൾ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഇന്ത്യക്ക് അവരുടെ ആദ്യ വിക്കറ്റ് നേടാൻ ആയി. ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ് ഇന്ന് ദക്ഷിണാഫ്രിക്ക കളി അവസാനിപ്പിച്ചത്. നാളെ അവസാന ദിവസം 384 റൺസ് വേണം ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ.

എൽഗറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജഡേജയാണ് എൽഗറിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. ഇപ്പോൾ 3 റൺസുമായി മാർക്രമും 5 റൺസുമായി ഡി ബ്ര്യുയിനുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ രണ്ടാം ഇന്നിങ്സ് 4 വിക്കറ്റിന് 323 എന്ന റൺസിൽ നിക്കുമ്പോൾ ആണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കളി വിജയിക്കണമെങ്കിൽ 395 റൺസ് എന്ന ലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.

രോഹിത് ശർമ്മയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ രോഹിത് 127 റൺസ് ആണ് എടുത്തത്. ഏഴ് സിക്സറുകളും 10 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. 81 റൺസുമായി പുജാരയും ഇന്ന് തിളങ്ങി. അവസാനം ജഡേജ, കോഹ്ലി, രഹാനെ എന്നിവർ ആഞ്ഞടിച്ചപ്പോൾ റൺസ് പെട്ടെന്ന് സ്കോർ ബോർഡിൽ നിറഞ്ഞു. ജഡേജ 32 പന്തിൽ 40 റൺസും, കോഹ്ലി 25 പന്തിൽ 31 റൺസും രഹാനെ 17 പന്തിൽ 27 റൺസും എടുത്തു.