“സെവിയ്യക്ക് എതിരെ മെസ്സിക്ക് വിശ്രമം നൽകണം”

ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ മെസ്സിയെ കളിപ്പിക്കരുത് എന്ന് ബ്രസീലിയൻ ഇതിഹാസം റിവാൾഡോ. നാളെ സെവിയ്യക്ക് എതിരെ ആണ് ബാഴ്സലോണ കളിക്കേണ്ടത്. പരിക്ക് മാറി വന്ന മെസ്സിയെ തുടർച്ചയായി കളിപ്പിക്കുന്നത് ശരിയല്ല എന്ന് റിവാൾഡോ പറഞ്ഞു. മെസ്സി പൂർണ്ണ ഫിറ്റ് ആവണമെങ്കിൽ നാളെ വിശ്രമം നൽകേണ്ടതുണ്ട് എന്ന് റിവാൾഡോ പറഞ്ഞു.

മെസ്സിക്ക് കളിക്കാൻ ആയിരിക്കും താല്പര്യം എന്നും, എല്ലാ കളിക്കാരും കളിച്ചാൽ ആണ് ഫോമിലേക്ക് എത്തുക എന്ന് കരുതുന്നവരാണെന്നും റിവാൾഡോ പറഞ്ഞു. പക്ഷെ ബാഴ്സലോണ ആണ് കരുതൽ എടുക്കേണ്ടത്. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിലാനെതിരെ വിജയം സ്വന്തമാക്കുന്നതിൽ മെസ്സി പ്രധാന പങ്കു വഹിച്ചിരുന്നു.

Previous articleഅടിച്ച് പറത്തി ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് 395 റൺസ് വിജയ ലക്ഷ്യം
Next articleആദ്യ വിക്കറ്റ് വീണു, ഇനിയും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം 384 റൺസ് ദൂരെ