രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തിരിച്ചുവരവ് സാധ്യമാക്കണമെങ്കിൽ ഇംഗ്ലണ്ട് ഇന്ത്യയെ 400ൽ താഴെ സ്‌കോറിന് പുറത്താക്കണമെന്ന് നാസർ ഹുസൈൻ പറഞ്ഞു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. തൻ്റെ നാലാം ടെസ്റ്റ് സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.
“ഇന്ത്യയുടെ ലോവർ ഓർഡറിനെ പെട്ടെന്ന് ഇംഗ്ലണ്ട് എറിഞ്ഞിടണം. നാളെ രാവിലെ ഇംഗ്ലണ്ടിന് നല്ല ഒരു അവസരമുണ്ട്, പക്ഷേ ഇംഗ്ലണ്ട് ഇന്ത്യയെ 400-ൽ താഴെ റൺസിന് പുറത്താക്കേണ്ടിവരും,” ഹുസൈൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.
“ഇന്ത്യ ഈ പരമ്പരയിൽ ബാറ്റിൻ്റെ കാര്യത്തിൽ അൽപ്പം അലസമായിരുന്നു, ഇംഗ്ലണ്ടിന് കുറച്ച് വിക്കറ്റുകൾ വെറുതെ സമ്മാനിച്ചു,ഒന്നാം ഇന്നിംഗ്‌സിലെ റൺസ് നിർണായകമാകുന്ന തരത്തിലുള്ള പിച്ചാണിത്. അവിടെയാണ് ഇന്ത്യ ഇന്ന് മികച്ചു നിന്നത്, അവർ ഇതിനകം രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്,” ഹുസൈൻ പറഞ്ഞു.
“ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ വരുമ്പോൾ, അവർ രോഹിതിനെയും ജഡേജയെയും പോലെ നിഷ്കരുണം കളിക്കണമ്മ്” ഹുസൈൻ കൂട്ടിച്ചേർത്തു.