രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ നാല് വിക്കറ്റുമായി ഇന്ത്യ, ഓസ്ട്രേലിയ 422/7 എന്ന നിലയിൽ

Sports Correspondent

കെന്നിംഗ്ടൺ ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഓസ്ട്രേലിയ ലഞ്ചിന് പിരിയുമ്പോള്‍ 422/7 എന്ന നിലയിൽ. ഇന്ന് ട്രാവിസ് ഹെഡിനെയാണ് ആദ്യം ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുകയായിരുന്നു. 163 റൺസ് നേടിയ താരത്തെ സിറാജ് പുറത്താക്കിയപ്പോള്‍ ഏതാനും ഓവറുകള്‍ക്കുള്ളിൽ കാമറൺ ഗ്രീനിനെ ഷമി പുറത്താക്കി.

121 റൺസ് നേടിയ സ്മിത്തിന്റെ വിക്കറ്റ് താക്കൂറും മിച്ചൽ സ്റ്റാര്‍ക്ക് റണ്ണൗട്ടും ആയപ്പോള്‍ ഓസ്ട്രേലിയ 402/7 എന്ന നിലയിലേക്ക് വീണു. 22 റൺസുമായി അലക്സ് കാറെയും 2 റൺസ് നേടി പാറ്റ് കമ്മിന്‍സുമാണ് ക്രീസിലുള്ളത്.