വൈസാഗ് ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 103/2 എന്ന നിലയിൽ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും ഇന്ത്യയെ യശസ്വി ജൈസ്വാള്‍ – ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ലഞ്ചിന് തൊട്ടുമുമ്പ് ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി.
14 റൺസ് നേടിയ രോഹിത് ശര്‍മ്മയെ പുറത്താക്കി ഷൊയ്ബ് ബഷീര്‍ തന്റെ അരങ്ങേറ്റ ടെസ്റ്റ് വിക്കറ്റ് നേടുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ജൈസ്വാളും രോഹിതും 40 റൺസ് നേടിയപ്പോള്‍ 49 റൺസാണ് രണ്ടാം വിക്കറ്റിൽ ജൈസ്വാളും ഗില്ലും നേടിയത്. 34 റൺസ് നേടിയ ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്സൺ ആണ് പുറത്താക്കിയത്.
ഷൊയ്ബ് ബഷീറിനെ സിക്സും ഫോറും പറത്തിന്റെ തന്റെ ഫിഫ്റ്റി ജൈസ്വാള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ താരം ഇതിനായി 89 പന്തുകളാണ് നേരിട്ടത്. ജൈസ്വാള്‍ 51 റൺസും ശ്രേയസ്സ് അയ്യര്‍ 4 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.