ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, രാഹുലിന് പകരം ഗിൽ

Sports Correspondent

Updated on:

Rohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. മത്സരത്തിൽ ഇന്ത്യന്‍ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. കെഎൽ രാഹുലിന് പകരം ശുഭ്മന്‍ ഗില്ലും മൊഹമ്മദ് ഷമിയ്ക്ക് പകരം ഉമേഷ് യാദവും ടീമിലേക്ക് എത്തുന്നു.

ഓസ്ട്രേലിയന്‍ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. പാറ്റ് കമ്മിന്‍സിന് പകരം മിച്ചൽ സ്റ്റാര്‍ക്കും ഡേവിഡ് വാര്‍ണര്‍ക്ക് പകരം കാമറൺ ഗ്രീനും ടീമിലേക്ക് എത്തുന്നു. സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

ഇന്ത്യ: Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Ravindra Jadeja, Srikar Bharat(w), Axar Patel, Ravichandran Ashwin, Umesh Yadav, Mohammed Siraj

ഓസ്ട്രേലിയ: Usman Khawaja, Travis Head, Marnus Labuschagne, Steven Smith(c), Peter Handscomb, Cameron Green, Alex Carey(w), Mitchell Starc, Nathan Lyon, Todd Murphy, Matthew Kuhnemann