മുൻ പാകിസ്താൻ താരം ഇമ്രാൻ ഖാന് 10 വർഷം തടവ്

Newsroom

രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ചു. റാവൽപിണ്ടിയിലെ പ്രത്യേക കോടതി ജഡ്ജി അബുൽ ഹസ്‌നത്ത് സുൽഖർനൈനാണ് ഇന്ന് തീരുമാനം പ്രഖ്യാപിച്ചത്.

ഇമ്രാൻ 24 01 30 16 37 16 686

ഖാൻ്റെ മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്ക് 10 വർഷം തടവും വിധിച്ചു. “ഈ നിയമവിരുദ്ധമായ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നില്ല,” എന്ന് വിധിക്ക് ശേഷം ഇമ്രാൻ ഖാൻ്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു.

ഫെബ്രുവരി 8 ന് പാകിസ്താൻ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ വിധി. മറ്റൊരു കേസ് ഉള്ളതിനാൽ ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്‌. 2022 ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.