ടീം ജയിക്കുകയാണെങ്കിൽ താൻ വിക്കറ്റ് നേടിയില്ലെങ്കിലും പ്രശ്നം ഇല്ലെന്ന് ബുംറ

Photo: AP
- Advertisement -

ടീം ജയിക്കുമ്പോൾ താൻ വിക്കറ്റ് നേടിയില്ലെങ്കിലും തനിക്ക് പ്രശ്നം ഇല്ലെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. തന്റെ ലക്‌ഷ്യം ടീമിന്റെ വിജയത്തിൽ പങ്കാളിയാവുകയെന്നതാണെന്ന്, അത് വിക്കറ്റ് എടുത്തിട്ടോ, അല്ലെങ്കിൽ ബൗൾ ചെയ്യുമ്പോൾ പ്രഷർ സൃഷ്ട്ടിച്ചിട്ടോ ആവാം എന്നും ബുംറ പറഞ്ഞു.

ടീമിലെ സീനിയർ താരങ്ങളായ ഇഷാന്ത് ശർമ്മയോടും മുഹമ്മദ് ഷമിയോടും താൻ സംശയങ്ങൾ ചോദിക്കാറുണ്ടെന്നും ബുംറ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബുംറ ഹാട്രിക് നേടിയിരുന്നു. ഇതോടെ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു ബുംറ.

ഹാട്രിക്കിന്റെ പിൻബലത്തിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിങ്സിൽ ഇതുവരെ വിക്കറ്റ് ഒന്നും നേടിയിട്ടില്ല. രണ്ടു ദിവസം ബാക്കി നിൽക്കെ വെസ്റ്റിൻഡീസിന് ജയിക്കാൻ 8 വിക്കറ്റ് ശേഷിക്കെ 423 റൺസ് കൂടി വേണം

Advertisement