ലോകകപ്പ് ഫിക്സ്ചർ എത്തി, ഇന്ത്യ പാകിസ്താൻ പോരാട്ടം ഒക്ടോബർ 15ന്

Newsroom

ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ ഫിക്‌സ്‌ചർ ലിസ്റ്റ് പുറത്തിറക്കി. 10 വേദികളിക് ആയാകും കളി നടക്കുക. ഒക്ടോബർ 5 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെ ടൂർണമെന്റ് ആരംഭിക്കും. 2019 ഫൈനലിന്റെ ആവർത്തനമാകും ഈ ഉദ്ഘാടന മത്സരം.

Indiapak

അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 8ന് ചെന്നൈയിൽ ആകും ഈ മത്സരം. ഒക്ടോബർ 11 ബുധനാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനുമായും കൊമ്പുകോർക്കും.

ഒക്ടോബർ 15നാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം. ഈ മത്സരം അഹമ്മദാബിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ തന്നെ നടക്കുക്. ഒക്ടോബർ 19, 22, 29 തീയതികളിൽ ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.

ഐസിസി ലോകകപ്പ് 2023ന്റെ ആദ്യ സെമി ഫൈനൽ നവംബർ 15 ബുധനാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. നവംബർ 16 വ്യാഴാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആകും രണ്ടാം സെമിഫൈനൽ .

ടൂർണമെന്റിന്റെ ഫൈനൽ നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.

ഫിക്സ്ചർ;
Cwc23 Fixtures Full