യുവന്റസിന്റെ ഡെമിറൽ ഏഴു മാസത്തോളം പുറത്ത്

- Advertisement -

യുവന്റസിന്റെ യുവ സെന്റർ ബാക്ക് ഡെമിറലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ ആഴ്ച റോമയ്ക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു ഡെമിറലിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണെന്നും ക്ലബ് ഔദ്യോഗികമായി ഉറപ്പിച്ചു.

മുട്ടിന് ശസ്ത്രക്രിയ ചെയ്തതിനാൽ ആറു മുതൽ എട്ടു മാസം വരെ ഡെമിറൽ പുറത്തിരിക്കേണ്ടി വരും. യുവന്റസ് ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായി വളരുന്നതിനിടയിലാണ് ഈ പരിക്ക് ഡെമിറലിന് വില്ലനായി എത്തിയത്. കെല്ലിനി പരിക്ക് മാറി തിരികെ വരുന്നതിനാൽ ഡെമിറലിന് പകരം ഡിഫൻഡറെ സൈൻ ചെയ്യേണ്ട എന്നാണ് ഇപ്പോൾ യുവന്റസിന്റെ നിലപാട്. അതേ മത്സരത്തിൽ റോമയുടെ യുവതാരം സനിയോളയ്ക്കും എ സി എൽ ഇഞ്ച്വറിയേറ്റിരുന്നു. താരവും നീണ്ടകാലം പുറത്തിരിക്കും.

Advertisement