ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കും, അറിയിപ്പുമായി ഐസിസി

Sports Correspondent

2021 ഐസിസി ടി20 ലോകകപ്പ് ഒക്ടോബര്‍ 17ന് ആരംഭിക്കുമെന്ന് അറിയിച്ച് ഐസിസി. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ഒമാനിലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനൽ നവംബര്‍ 14ന് നടക്കും. ഇന്ത്യയിൽ നടത്താനിരുന്ന ടൂര്‍ണ്ണമെന്റെ കോവിഡ് വ്യാപനം കാരണമാണ് മാറ്റിയത്. യുഎഇയിലെ മൂന്ന് വേദികളിലും ഒമാന്‍ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടിലുമായാണ് നടക്കുക.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ട് ഒമാനിലും യുഎഇയിലും നടക്കും. ഈ എട്ട് ടീമിൽ നാലെണ്ണം സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടും. ടൂര്‍ണ്ണമെന്റിന്റെ ഹോസ്റ്റിംഗ് റൈറ്റ്സ് ബിസിസിഐയ്ക്ക് തന്നെയാണ് ഇപ്പോളും.