സിംബാബ്‌വെ ക്രിക്കറ്റിന് ഐ.സി.സിയുടെ വിലക്ക്

- Advertisement -

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന് വിലക്ക് ഏർപ്പെടുത്തി. ക്രിക്കറ്റ് ഭരണങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് സിംബാബ്‌വെ ക്രിക്കറ്റിനെ വിലക്കാൻ ഐ.സി.സി. തീരുമാനിച്ചത്. ഇതോടെ ഒക്ടോബറിൽ നടക്കുന്ന സിംബാബ്‌വെയുടെ ടി20 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ പ്രതിസന്ധിയിലായി.

ഇതോടെ ഐ.സി.സി നൽകുന്ന ഫണ്ടുകൾ എനി സിംബാബ്‌വെ ക്രിക്കറ്റിന് ലഭിക്കില്ല. കൂടാതെ ഐ.സി.സി. നടത്തുന്ന ടൂർണമെന്റുകളിലും സിംബാബ്‌വെക്ക് പങ്കെടുക്കാൻ കഴിയില്ല. ഐ.സി.സിയുടെ നിയമങ്ങൾ ലംഘിച്ച് രാഷ്ട്രീയ ഇടപെടൽ സിംബാബ്‌വെ ക്രിക്കറ്റിൽ ഉണ്ടായതോടെയാണ് സിംബാബ്‌വെ ക്രിക്കറ്റിനെ വിലക്കാൻ ഐ.സി.സി.തീരുമാനിച്ചത്.

അടുത്ത ഒക്ടോബറിൽ നടക്കുന്ന ഐ.സി.സിയുടെ മീറ്റിംഗിൽ സിംബാബ്‌വെയുടെ വിലക്ക് ഐ.സി.സി. പുനഃപരിശോധിക്കും. ഇന്ന് ലണ്ടനിൽ നടന്ന ഐ.സി.സിയുടെ വാർഷിക യോഗത്തിലാണ് സിംബാബ്‌വെയുടെ വിലക്ക് തീരുമാനിക്കപ്പെട്ടത്. സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷനെ കൂടാതെ ക്രോയേഷ്യ ക്രിക്കറ്റ് ഫെഡറേഷനെയും സാംബിയ ക്രിക്കറ്റ് ഫെഡറേഷനെയും ഐ.സി.സി. വിലക്കിയിട്ടുണ്ട്.

Advertisement