സോഫ്ട് സിഗ്നൽ ഇനിയില്ല!!! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ മുതൽ ഒഴിവാക്കും

Sports Correspondent

Iccsoftsignal
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റിൽ നിന്ന് സോഫ്ട് സിഗ്നൽ ഒഴിവാക്കുവാന്‍ തീരുമാനിച്ച് ഐസിസി. അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ മുതൽ സോഫ്ട് സിഗ്നലിനെ ഒഴിവാക്കും. ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ഈ തീരുമാനം രണ്ട് ഫൈനലിസ്റ്റുകളെയും അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. സൗരവ് ഗാംഗുലിയാണ് ക്രിക്കറ്റ് കമ്മിറ്റിയുടെ തലവന്‍. ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുക.

ജൂൺ 7-12 വരെ ദി ഓവലിലാണ് ഫൈനൽ മത്സരം നടക്കുക. മൂന്നാം അമ്പയര്‍ക്ക് ടെക്നോളജിയുടെ സഹായം ഉള്ളതിനാൽ തന്നെ ഓൺ ഫീൽഡ് അമ്പയര്‍മാരിൽ നിന്നുള്ള സോഫ്ട് സിഗ്നൽ വേണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിടെ മാര്‍നസ് ലാബൂഷാനെയ്ക്കെതിരെയുള്ള വിവാദ തീരുമാനത്തെക്കുറിച്ച് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് പ്രതികരിച്ചത്.