ഇഷാന്തിനെതിരെ നടപടി, 15 ശതമാനം പിഴയും 1 ഡീമെറിറ്റ് പോയിന്റും

Sports Correspondent

എഡ്ജ്ബാസ്റ്റണില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇഷാന്ത് ശര്‍മ്മ മൂന്നാം ദിവസം ഉഗ്ര രൂപം പുറത്തെടുത്തുവങ്കിലും ആവേശം അധികമായപ്പോള്‍ പിഴയും ഡിമെറ്റിറ്റ് പോയിന്റുകളും ശിക്ഷയായി നേരിടേണ്ടി വന്നിരിക്കുകയാണ് താരത്തിനു. ഐസിസിയുടെ കളിക്കാരുടെ പെരുമാറ്റ ചട്ടത്തില്‍ ആര്‍ട്ടിക്കിള്‍ 2.1.7 ന്റെ ലംഘനമാണ് ഇഷാന്തിന്മേല്‍ ചുമത്തിയിരിക്കുന്നത്. എതിര്‍ ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ഠകള്‍ പ്രകടിപ്പിച്ചുവെന്നതാണ് താരത്തിനെതിരെയുള്ള കുറ്റം.

ദാവീദ് മലനെ പുറത്താക്കിയ ശേഷം താരത്തിനു ഏറെ അടുത്ത ചെന്ന് ആഘഷപ്രകടനം നടത്തിയ ഇഷാന്തിന്റെ ചെയ്തിയാണ് ഇപ്പോള്‍ മാച്ച് ഒഫീഷ്യലുകള്‍ കുറ്റക്കരമെന്ന് കണ്ടെത്തിയത്. താര്തതിനെതിരെ മാച്ച് ഫീസിന്റെ 15 ശതമാനം പിഴയും 1 ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial