ഏകദിന ലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ 5 മുതൽ, ഫൈനൽ അഹമ്മദാബാദിൽ

Staff Reporter

ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023ലെ ഏകദിന ലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ 5 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 19ന് ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ചും നടക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ നിലവിൽ മത്സരം നടക്കുന്ന മറ്റുവേദികൾ തീരുമാനിക്കപ്പെട്ടിട്ടില്ല. 11 വേദികൾ ബി.സി.സി.ഐ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, ഡൽഹി, ധരംശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നീ വേദികളിൽ ആണ് നിലവിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

അതെ സമയം മൊഹാലി, നാഗ്പുർ വേദികൾ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. 46 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 48 മത്സരങ്ങളാണ് ഉണ്ടാവുക.