സൽമാന്‍ നിസാറിന്റെ മികവിൽ BK55യ്ക്ക് വിജയം

Sports Correspondent

Bk55
Download the Fanport app now!
Appstore Badge
Google Play Badge 1

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ BK55 കണ്ണൂരിന് വിജയം. മുരുഗന്‍ സിസി ബി ടീമിനെതിരെ 8 വിക്കറ്റ് വിജയം ആണ് ബികെ55 സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുരുഗന്‍ സിസി 27 ഓവറിൽ 125/7 എന്ന സ്കോര്‍ ആണ് നേടിയത്. 55 റൺസുമായി പുറത്താകാതെ നിന്ന വിജയ് എസ് വിശ്വനാഥ് ആണ് ടീമിനായി തിളങ്ങിയത്. ബികെ55യ്ക്കായി ശ്രീരൂപ് നാല് വിക്കറ്റ് നേടി.

Salmannizar

ആദ്യ ഓവറുകളിൽ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി 10/2 എന്ന നിലയിലേക്ക് ബികെ55യെ സൽമാന്‍ നിസാര്‍ – നീരജ് കൂട്ടുകെട്ടാണ് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. 21.5 ഓവറിലാണ് ബികെ55യുടെ വിജയം.

സൽമാന്‍ നിസാര്‍ 70 റൺസും നീരജ് 41 റൺസുമാണ് നേടിയത്. സൽമാന്‍ ആണ് കളിയിലെ താരം.