2027 വരെ സ്റ്റാര്‍ സ്പോര്‍ട്സിന് ഐസിസി മീഡിയ അവകാശങ്ങള്‍

Cricketicc

ഐസിസിയുടെ അടുത്ത നാല് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്സ് സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. ഐസിസി മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശമാണ് വിയകോം 18, സോണി സ്പോര്‍ട്സ്, സീ നെറ്റ്‍വര്‍ക്ക് എന്നിവരുടെ വെല്ലുവിളി അതിജീവിച്ച് സ്റ്റാര്‍ മീഡിയ  സ്വന്തമാക്കിയത്. ടിവി ഡിജിറ്റൽ അവകാശങ്ങള്‍ രണ്ടും സ്റ്റാറിനാണ്.

ദുബായിയിൽ നടന്ന മീറ്റിംഗിന് ശേഷം ആണ് ഐസിസി ഈ വിവരം പുറത്ത് വിട്ടത്. സ്റ്റാര്‍ അവകാശങ്ങള്‍ സ്വന്തമാക്കിയ തുക ഐസിസി പുറത്ത് വിട്ടിട്ടില്ല.