മൂന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഐ.സി.സിയുടെ വാതുവെപ്പ് അന്വേഷണം

- Advertisement -

മൂന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ അന്വേഷണം ആരംഭിച്ചതായി ശ്രീലങ്കൻ കായിക മന്ത്രി ഡുള്ളാസ് അലാഹപെരുമ. എന്നാൽ ഇതിൽ ക്രിക്കറ്റിൽ സജീമായ ആരും ഉൾപെട്ടിട്ടില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കായിക രംഗത്ത് അച്ചടക്കം നഷ്ടപ്പെട്ടതിൽ ഖേദമാറിയിച്ച കായിക മന്ത്രി എന്നാൽ ഉൾപ്പെട്ട താരങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തുടർന്നാണ് ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾ ഒന്നും ഉൾപെട്ടിട്ടിട്ടില്ലെന്ന വിശദീകരണാവുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്.

കഴിഞ്ഞ ആഴ്ചയിൽ ഹെറോയിൻ കൈവശം വെച്ചതിന്റെ പേരിൽ ശ്രീലങ്കൻ ബൗളർ ഷെഹൻ മദുശ്ശങ്കയെ ശ്രീലങ്കൻ പോലീസ് അറസ്റ് ചെയ്തിരുന്നു. രാജ്യം പ്രതീക്ഷവെച്ച് പുലർത്തിയ ഒരു താരം ഇങ്ങനെ പിടിക്കപ്പെട്ടതിൽ വിഷമം ഉണ്ടെന്നും കായിക മന്ത്രി പറഞ്ഞു.

Advertisement