സൈനിക സേവനം വിഷമഘട്ടം ആയിരുന്നു എന്ന് സോൺ

- Advertisement -

ദക്ഷിണ കൊറിയൻ താരമായ സോൺ കഴിഞ്ഞ മാസം കൊറൊയൻ പട്ടാളത്തിൽ നിർബന്ധ സേവനം പൂർത്തിയാക്കിയിരുന്നു. സൈനിക സേവനം കഷ്ടമായിരുന്നു എന്ന് സോൺ പറഞ്ഞു. ആ കാലഘട്ടം പ്രയാസമുള്ളതായിരുന്നു. എങ്കിലും താൻ പരമാവധി ആസ്വദിക്കാൻ ശ്രമിച്ചു എന്നും സോൺ പറഞ്ഞു. എന്താണ് അവിടെ ചെയ്തത് എന്ന് പറയാൻ പറ്റില്ല. പക്ഷെ ഒന്നും എളുപ്പമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ കാലത്ത് രണ്ടു മാസം സോൺ കൊറിയയിൽ ആയിരുന്നു ഉണ്ടായിരുന്നത്. നിർബന്ധ സൈനിക സേവനം പൂർത്തിയാക്കിയപ്പോൾ പ്രത്യേക പുരസ്കാരവും സോൺ സ്വന്തമാക്കിയിരുന്നു. പരിക്ക് ഭേദമായ സോൺ ഇപ്പോൾ മാച്ച് ഫിറ്റ്നെസിൽ എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ആദ്യ മത്സരത്തിൽ തന്നെ സോൺ കളത്തിൽ ഉണ്ടാകും.

Advertisement