കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സിംബാബ്‍വേ ക്രിക്കറ്റിന്റെ സഹായത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് അറിയിച്ച് ഐസിസി. ഐസിസി വയ്ക്കുന്ന നിബന്ധനകള്‍ക്ക് അനുസൃതമായി ബോര്‍ഡ് പ്രവര്‍ത്തിക്കണമെന്നാണ് ആദ്യ വ്യവസ്ഥ. കൂടാതെ ഇപ്പോളുള്ള കടം എഴുതിത്തള്ളുവാനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കുവാനും ഇനിയുള്ള ഫണ്ടുകള്‍ വ്യവസ്ഥാപിതമായി മാത്രം റിലീസ് ചെയ്യുക എന്നിങ്ങനെയുള്ള നടപടികളാവും ഐസിസി സ്വീകരിക്കുകയെന്ന് അറിയുന്നു.
കൂടാതെ കാലാകാലങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുണ്ടാകുമെന്നും ഐസിസി അറിയിച്ചു. സിംബാബ്‍വേ ക്രിക്കറ്റില്‍ പ്രതിഭകള്‍ അനവധിയുണ്ടെന്നും അതിനാല്‍ തന്നെ ബോര്‍ഡിനെ സജീവമാക്കി അവിടുത്തെ ക്രിക്കറ്റിനെ തിരികെ കൊണ്ടുവരുവാന്‍ ഐസിസി പ്രതിജ്ഞാബദ്ധമാണ് ശശാങ്ക് മനോഹര്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial