ലോകകപ്പ് ഫൈനലിലെ ധർമസേനയുടെ വിവാദ തീരുമാനത്തെ പിന്തുണച്ച് ഐ.സി.സി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച അമ്പയർ കുമാര ധർമസേനയുടെ തീരുമാനത്തെ പിന്തുണച്ച് ഐ.സി.സി. മത്സരത്തിൽ അവസാന ഓവറിൽ മാർട്ടിൻ ഗുപ്റ്റിൽ എറിഞ്ഞ പന്ത് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ഓവർ ത്രോ ആയി ബൗണ്ടറി കടന്നിരുന്നു. തുടർന്ന് മാതരം സമനിലയിൽ അവസാനിക്കുകയും സൂപ്പർ ഓവറിലും സമനില ആയതിനെ തുടർന്ന് കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അന്ന് ഓവർ ത്രോ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നപ്പോൾ ഇംഗ്ലണ്ടിന് 5 റൺസ് ആയിരുന്നു അനുവദിക്കേണ്ടിയിരുന്നത്. അതിന് പകരം അമ്പയർ ധർമസേന ഇംഗ്ലണ്ടിന് 6 റൺസ് അനുവദിക്കുകയായിരുന്നു. ഇത് മത്സരത്തിൽ വളരെ നിർണായകമാവുകയും ചെയ്തു. എന്നാൽ ധർമസേനയുടെ ഈ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് ഐ.സി.സി. ജനറൽ മാനേജർ ജിയോഫ് അലഡൈസ് രംഗത്ത് വന്നു.

തീരുമാനം എടുക്കുമ്പോൾ ധർമസേന ശെരിയായ പ്രക്രിയയിലൂടെയാണ് തീരുമാനങ്ങൾ എടുത്തതെന്നാണ് ഐ.സി.സി ജനറൽ മാനേജർ പറഞ്ഞത്. അമ്പയമാർക്ക് ഓവർ ത്രോ നിയമത്തെ പറ്റി വ്യക്തമായ അറിവ് ഉണ്ടായിരുന്നെന്നും അതിനനുസരിച്ചാണ് അവർ തീരുമാനം എടുത്തതെന്നും ജിയോഫ് അലഡൈസ് പറഞ്ഞു. മത്സരത്തിലെ സ്ഥിതിഗതികൾ അമ്പയർമാരെ അത് തേർഡ് അമ്പയർക്ക് വിടുന്നതിന് അനുവദിച്ചില്ലെന്നും മാച്ച് റഫറിക്ക് ഇതിൽ ഇടപെടാൻ കഴിയുമായിരുന്നില്ലെന്നും ജിയോഫ് അലഡൈസ് പറഞ്ഞു.

ലോകകപ്പിൽ സംയുകത ജേതാക്കളെ പ്രഖ്യാപിക്കുന്നതിന് ഐ.സി.സിക്ക് യോജിപ്പില്ലെന്നും കഴിഞ്ഞ മൂന്ന് ലോകകകപ്പുകളിലും സൂപ്പർ ഓവർ സംവിധാനം വിജയികളെ കണ്ടെത്താൻ ഉണ്ടായിരുന്നെന്നും ജിയോഫ് അലഡൈസ് പറഞ്ഞു.