പുരുഷന്മാരുടെ ലോകകപ്പ് 14 ടീമുകളാക്കുവാന്‍ ഐസിസി നീക്കം

Sports Correspondent

50 ഓവര്‍ ലോകകപ്പില്‍ അടുത്ത സൈക്കിളില്‍ 14 ടീമുകളെ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ച് ഐസിസി. 16 ടീമുകളെ ഉള്‍പ്പെടുത്തണമെന്ന ചര്‍ച്ച വന്നുവെങ്കിലും 14 ടീമില്‍ ഉറപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 2003, 2011, 2015 എന്നീ വര്‍ഷങ്ങളില്‍ 14 ടീമുകളെയാണ് ഉള്‍പ്പെടുത്തിയത്.

എന്നാല്‍ നിലവിലെ 10 ടീമുകളുടെ ഫോര്‍മാറ്റ് അസോസ്സിയേറ്റ് രാജ്യങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.