ഏകദിനങ്ങള്‍ക്കായി ടീമില്‍ തിരിച്ചെത്താനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

Sports Correspondent

ഏഷ്യ കപ്പിനിടെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് ഓസ്ട്രേലിയന്‍ ഏകദിന പരമ്പരയില്‍ തിരികെ എത്തുവാനാകുമെന്ന് വിശ്വസിക്കുന്നു. ജനുവരിയില്‍ ആരംഭിക്കുന്ന ഏകദിനങ്ങളുടെ സമയത്തിനു താന്‍ പൂര്‍ണ്ണമായും മാച്ച് ഫിറ്റാകുമെന്നാണ് ഹാര്‍ദ്ദിക്കിന്റെ പ്രതീക്ഷ. 60 ദിവസത്തെ ഇടവേളയ്ക്ക് ശേഷം താന്‍ വീണ്ടും ബൗളിംഗ് അടുത്തിടെ ആരംഭിച്ചുവെന്ന് പറഞ്ഞ താരം പൂര്‍ണ്ണാരോഗ്യവാനാകുവാന്‍ മുംബൈയില്‍ കടുത്ത പരിശീലനത്തിലാണെന്നും അറിയിച്ചു.

ഉടന്‍ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിക്കുമ്പോള്‍ ഓസ്ട്രേലിയയിലേക്ക് താനും പറക്കുമെന്നാണ് ഹാര്‍ദ്ദിക്കിന്റെ പ്രതീക്ഷ.