ഈ ഫോം പാക്കിസ്ഥാന്‍ ടി20 ലോകകപ്പിലും തുടരുമെന്ന് പ്രതീക്ഷ – ബാബര്‍ അസം

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പര വിജയത്തിന് ശേഷം ടി20 പരമ്പര 3-1 ന് സ്വന്തമാക്കിയ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പ്രതീക്ഷിക്കുന്നത് തന്റെ ടീം ഈ ഫോം വരാനിരിക്കുന്ന ടി20 ലോകകപ്പിലും ആവര്‍ത്തിക്കുമെന്നാണ്. ഈ വിജയങ്ങളൊന്നും വണ്‍ മാന്‍ ഷോകളല്ലെന്നും പാക്കിസ്ഥാന്റെ ടീം എഫേര്‍ട്ടായിരുന്നു ഇതെന്നത് തന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നുവെന്നും ബാബര്‍ അസം വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളും ചേസ് ചെയ്താണ് ടീം വിജയിച്ചതെന്നത് കൂടുതല്‍ സന്തോഷകരമാണെന്നും ആത്മവിശ്വാസം നല്‍കുന്നുവെന്നും ബാബര്‍ പറഞ്ഞു. എന്നാല്‍ ടീം വരുത്തിയ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെടുത്തല്‍ കൊണ്ടു വരേണ്ടതുണ്ടെന്നും ബാബര്‍ പറഞ്ഞു.

എല്ലാവരും എല്ലാ പരമ്പരയിലും മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കില്ല, അതിനാല്‍ തന്നെ എല്ലാ താരങ്ങളെയും പിന്തുണയ്ക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നും ബാബര്‍ സൂചിപ്പിച്ചു.