ഒരു ജയത്തില്‍ കാര്യമൊന്നുമില്ല: ജേസണ്‍ ഹോള്‍ഡര്‍

Sports Correspondent

ഇംഗ്ലണ്ടിനെതിരെ ബാര്‍ബഡോസില്‍ വിജയം നേടിയ വിന്‍ഡീസ് ടീമിന്റെ നായകന്‍ പറയുന്നത് ടീമിനു ഇനിയും ഏറെ സഞ്ചരിക്കുവാനുണ്ടെന്നാണ്. ഒരു ജയം നേടിയെന്നതിനാല്‍ എല്ലാം തികഞ്ഞുവെന്ന ചിന്ത പാടില്ലെന്നും ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ബാര്‍ബഡോസില്‍ 381 റണ്‍സ് ജയം നേടിയത് ടീം വര്‍ക്കിന്റെ ശ്രമ ഫലമായാണ്. ബൗളിംഗിലും ബാറ്റിംഗിലും താരങ്ങള്‍ തിളങ്ങിയപ്പോള്‍ വിന്‍ഡീസ് എതിരാളികളെ നിഷ്പ്രഭമാക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ടീം മികവ് തെളിയിച്ചു, ആന്റിഗ്വയിലും ഇത് തുടരുന്നതിലാണ് പ്രധാനമെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഒരു കളിയിലെ ജയവുമായി ആശ്വസിക്കാനായിട്ടില്ല. രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കേണ്ട ദൗത്യം ടീമിനുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു.