ദക്ഷിണാഫ്രിക്കയുടെ വനിത ടീം കോച്ചിന് മൂന്ന് വര്‍ഷത്തെ പുതിയ കരാര്‍

- Advertisement -

ദക്ഷിണാഫ്രിക്കന്‍ വനിത ടീം മുഖ്യ കോച്ചായ ഹില്‍ട്ടണ്‍ മോറീംഗിന് കരാര്‍ പുതുക്കി നല്‍കി ബോര്‍ഡ്. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് ടീമുമായുള്ള കരാര്‍ മോറീംഗിന് പുതുക്കി നല്‍കിയത്. 2023 വരെ ടീമിനൊപ്പം ഹില്‍ട്ടണ്‍ തുടരും. 2012 മുതല്‍ ടീമിനൊപ്പമുള്ളയാളാണ് ഹില്‍ട്ടണ്‍ മോറീംഗ്.

മോറീംഗിന് കീഴില്‍ 2014 ടി20 ലോകകപ്പിന്റെ സെമിയിലെത്തിയ ടീം 2017 ഏകദിന ലോകകപ്പിലും അവസാന നാല് സ്ഥാനക്കാരില്‍ എത്തിയിരുന്നു. അത് കൂടാതെ അടുത്ത ലോകകപ്പിന് ദക്ഷിണാഫ്രിക്ക നേരിട്ടുള്ള യോഗ്യത നേടിക്കൊടുക്കുന്നതിലും മോറീംഗിന് സാധിച്ചത്. ഐസിസി വനിത ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം എത്തിയതോടെയാണ് ടീമിന് നേരിട്ടുള്ള യോഗ്യത ലഭിച്ചത്.

Advertisement