കുല്‍ദീപിന്മേല്‍ അമിത പ്രതീക്ഷയുണ്ടാകും: സഹീര്‍ ഖാന്‍

Sports Correspondent

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റുകള്‍ കൊയ്തെടുക്കുവാനുള്ള പ്രതീക്ഷ കുല്‍ദീപിന്മേല്‍ അമിതമായിത്തന്നെയുണ്ടാകുമെന്ന് പറഞ്ഞ് സഹീര്‍ ഖാന്‍. ഏകദിന-ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ വെള്ളംകുടിപ്പിച്ച താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിരാട് കോഹ്‍ലിയും ഇതേ അഭിപ്രായം പങ്കെവെച്ചപ്പോള്‍ താരം ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അത് നടക്കുകയാണെങ്കില്‍ വിക്കറ്റുകളുമായി താരം തിരിച്ചെത്തണമെന്ന തരത്തിലുള്ള പ്രതീക്ഷയാണ് ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ വെച്ച് പുലര്‍ത്തുന്നത്.

ഇംഗ്ലണ്ടിലെ കാലാവസ്ഥയും സ്പിന്നര്‍മാരെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. അശ്വിനെക്കാളും കുല്‍ദീപിനുമേലാവും വിക്കറ്റുകള്‍ നേടുവാനുള്ള സമ്മര്‍ദ്ദം ഏറെയെന്ന് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അഭിപ്രായപ്പെട്ടു. പരമ്പരയില്‍ ഇന്ത്യന്‍ മേധാവിത്വമുണ്ടാകുമെന്നാണ് സഹീര്‍ ഖാനും പ്രതീക്ഷ പ്രകടപിച്ചിച്ചത്. ഇംഗ്ലണ്ടിലിപ്പോള്‍ ഇന്ത്യയയിലെ വേനല്‍ക്കാലത്തിനു സമാനമായ കാലാവസ്ഥയാണ്. അതിന്റെ ഗുണം ഇന്ത്യയ്ക്ക് തീര്‍ച്ചയായുമുണ്ടാകുമെന്നും സഹീര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial