ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം കഴിയുമ്പോള്‍ സീനിയര്‍ ടീം മാനേജ്മെന്റിന് കൂടുതൽ സെലക്ഷന്‍ സാധ്യത നല്‍കുവാനുള്ള താരങ്ങളെ നല്‍കുകയെന്നതായിരിക്കും തന്റെയും മറ്റു കോച്ചിംഗ് സ്റ്റാഫുകളുടെയും ലക്ഷ്യമെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. ലോകകപ്പ് വരാനിരിക്കവേ ഈ സംഘത്തിൽ നിന്ന് എല്ലാ താരങ്ങള്‍ക്കും ഇടം ലഭിച്ചില്ലെങ്കിലും ഏതാനും താരങ്ങള്‍ക്ക് ഇടം ലഭിച്ചാൽ തന്നെ അത് വലിയ നേട്ടമായി താന്‍ കരുതുമെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
രണ്ടോ മൂന്നോ സ്ഥാനത്തേക്കാവും ഈ സംഘത്തിലെ യുവ താരങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സെലക്ടര്‍മാരും ഇന്ത്യന്‍ ടീം മാനേജ്മെന്റും ദ്രാവിഡിൽ നിന്ന് അതാണ് ഉറ്റുനോക്കുന്നത്. എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുക പ്രായോഗികമല്ലെങ്കിലും ചില താരങ്ങള്‍ക്ക് ലോകകപ്പിനുള്ള ടീമിൽ ഇടം നേടുവാനുള്ള അവസരമായിരിക്കും ഇതെന്ന് ദ്രാവിഡ് സൂചിപ്പിച്ചു.
അണ്ടര്‍ 19, ഇന്ത്യ എ ടീം എന്നിവയോടൊപ്പം പ്രവര്‍ത്തിക്കുന്നതിൽ നിന്ന് വിഭിന്നമായ സമീപനമായിരിക്കണം തനിക്ക് ഈ ടീമിനൊപ്പം എടുക്കേണ്ടി വരികയെന്നും ്ത് താന്‍ മനസ്സിലാക്കുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.