പ്രായത്തിൽ ക്രമക്കേട് നടത്തുന്നത് തടയാൻ ഹെല്പ് ലൈനുമായി ബി.സി.സി.ഐ

Staff Reporter

ക്രിക്കറ്റിൽ താരങ്ങളിൽ പ്രായത്തിൽ ക്രമക്കേട് നടത്തുന്നത് തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ സംവിധാനം ഒരുക്കി ബി.സി.സി.ഐ. നേരത്തെ ഉത്തേജക മരുന്നിന്റെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ ബി.സി.സി.ഐ തുടങ്ങിയിരുന്നു.

2019-20 സീസണിൽ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ഡ്രസിങ് റൂമിൽ ഇത് പ്രകാരം നമ്പർ പ്രദർശിപ്പിക്കും. പ്രായത്തിൽ തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നവർക്കും ഈ നമ്പർ ഉപയോഗിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.