റൊണാൾഡോയ്ക്കും ഹിഗ്വയിനും ഗോൾ, ചാമ്പ്യൻസ് ലീഗിൽ യുവന്റ്സിന് ആദ്യ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുവന്റസിന് ആദ്യ വിജയം. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് സമനില വഴങ്ങിയ യുവന്റസ് ഇന്ന് ജർമ്മൻ ക്ലബായ ബയേർ ലവർകൂസനെ ആണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് യുവന്റസ് വിജയിച്ചത്. റാംസി, ഡിബാല എന്നിവരെ ബെഞ്ചിൽ ഇരുത്തി ആണ് ഇന്ന് യുവന്റസ് ഇറങ്ങിയത്.

കളിയുടെ ആദ്യ പകുതിയിൽ ഹിഗ്വയിനിലൂടെ ആണ് യുവന്റസ് കളിയിൽ ലീഡ് എടുത്തത്. ലെവർകൂസൻ ഡിഫൻസിന് പറ്റിയ ഒരു അബദ്ധം മുതലെടുത്തായിരുന്നു ഹിഗ്വയിന്റെ ഗോൾ. രണ്ടാം പകുതിയിൽ ബെർണടസ്കിയിലൂടെ യുവന്റസ് രണ്ടാം ഗോളും നേടി. കളിയുടെ അവസാന നിമിഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസിനായി ഗോൾ നേടിം മത്സരത്തിൽ ഗോൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരുപാട് അവസരം ലഭിച്ചു എങ്കിലും അവസാന നിമിഷം ആകേണ്ടി വന്നു ആ ഗോൾ വരാൻ.