സ്ട്രീക്ക് മരണപ്പെട്ടിട്ടില്ല, വാർത്ത തെറ്റ് ആണ് എന്ന് തിരുത്തി ഒലോംഗ

Newsroom

സിംബാബ്‌വെ ഇതിഹാസ താരം ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടു എന്ന വാർത്ത തെറ്റ്. സ്ട്രീക്ക് മരണപ്പെട്ടു എന്ന് നേരത്തെ ട്വീറ്റ് ചെയ്ത മുൻ സിംബാബ്‌വെ ബൗളർ ഒലോംഗ തന്നെയാണ് താൻ പറഞ്ഞ വാർത്ത തെറ്റാണെന്നും സ്ട്രീക്ക് മരണപ്പെട്ടിട്ടില്ല എന്നും പറഞ്ഞത്. സ്ട്രീക്ക് തന്നെ ബന്ധപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. സ്ട്രീക്ക് ദീർഘകാലമായി ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലാണ്.

Heathstreak

മരണ വാർത്ത നിഷേധിച്ച് സ്ട്രീക്ക് തന്നെ ഔദ്യോഗിക പ്രതികരണം നടത്തി. ഈ ആധുനിക കാലത്തും ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിൽ സങ്കടമുണ്ടെന്ന് സ്ട്രീക്ക് പറഞ്ഞു. താൻ ജീവനോടെ ഉണ്ടെന്നും ഇത്തരം വാർത്തകൾ കാണുന്നത് സുഖകരമല്ല എന്നും അദ്ദേഹം പറഞ്ഞു. വാർത്ത പ്രചരിപ്പിച്ചവർ മാപ്പു പറയണം എന്നും സ്ട്രീക്ക് പറഞ്ഞു.

:തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്യേണ്ടി വന്നതിൽ ഫാൻപോർട്ട് വായനക്കാരോടു ഖേദം രേഖപ്പെടുത്തുന്നു