കോവിഡ്-19 വൈറസ് ബാധയുടെ അപകടങ്ങൾ മുൻപിൽ കണ്ടുകൊണ്ട് ക്രിക്കറ്റ് താരങ്ങൾ ജീവിക്കേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ. നിലവിൽ കൊറോണ വൈറസ് ബാധക്ക് മരുന്ന് കണ്ടുപിടിക്കുന്നതുവരെ അനന്തമായി ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെക്കാൻ കഴിയില്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു.
അത് കൊണ്ട് തന്നെ ഈ ഭീഷണി മുൻപിൽ കണ്ടുകൊണ്ട് തന്നെ താരങ്ങൾ മത്സരങ്ങൾ കളിക്കേണ്ടി വരുമെന്നും ചിലപ്പോൾ താരങ്ങൾക്ക് വൈറസ് ബാധയുണ്ടാവുമെന്നും താരങ്ങൾ അതുമായി പൊരുത്തപ്പെട്ടു പോവണമെന്നും ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.
സോഷ്യൽ ഡിസ്റ്റൻസിങ് ക്രിക്കറ്റിന്റെ കാര്യത്തിൽ പ്രയോഗികമാണെങ്കിലും ഹോക്കിയും ഫുട്ബോളും പോലുള്ള കായിക മത്സരങ്ങളിൽ സാധ്യമല്ലെന്നും അത് കൊണ്ട് ഇന്ന് അല്ലെങ്കിൽ നാളെ കൊറോണ വൈറസ് ബാധയെ അംഗീകരിച്ച് അതിന് അനുസരിച്ച് ജീവിക്കേണ്ടി വരുമെന്നും ഗംഭീർ പറഞ്ഞു.