“വാൻ ഡൈകിന് ബാലൻ ഡി ഓർ കിട്ടണമെങ്കിൽ റൊണാൾഡോ മെസ്സി കാലം കഴിയണം

- Advertisement -

ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈകിന് കഴിഞ്ഞ തവണ ബാലൻ ഡി ഓർ ലഭിക്കാത്തത് നിർഭാഗ്യമായി പോയി എന്ന് ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവാരോ. 2006ൽ കന്നവാരോ ബാലൻ ഡി ഓഎ നേടിയതിനു ശേഷം ഒഎഉ ഡിഫൻഡറും ഇതുവരെ ബാലൻ ഡി ഓർ നേടിയിട്ടില്ല. വാൻ ഡൈക് ബാലൻ ഡി ഓർ നേടണമെങ്കിൽ മെസ്സിയുടെയും റൊണാൾഡോയുടെയും കാലഘട്ടം കഴിയണം എന്ന് കന്നവാരോ പറഞ്ഞു.

കഴിഞ്ഞ തവണം വാൻ ഡൈകിനെ മറികടന്ന് മെസ്സി ആയിരുന്നു ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയിരുന്നത്. ഡിഫൻഡർമാർക്ക് നല്ല പ്രകടനം നടത്തിയാലും ഒപ്പം കിരീടം നേടിയാലും ബാലൻ ഡി ഓർ കിട്ടിക്കൊള്ളണം എന്നില്ല അവർക്ക് മുന്നിൽ മെസ്സിയോ റൊണാൾഡോയോ ഉണ്ടെങ്കിൽ പ്രയാസമാണ്. കന്നവാരോ പറഞ്ഞു. മെസ്സിയും റൊണാൾഡോയും ഒരു ടീമിനെ കളി തുടങ്ങും മുമ്പെ 1-0ന് മുന്നിൽ ആക്കുന്നുണ്ട് എന്നും കന്നവാരോ പറഞ്ഞു.

Advertisement