ഹാഷിം അംല ഇനി ക്രിക്കറ്റിൽ ഇല്ല!!! വിരമിക്കൽ പ്രഖ്യാപിച്ചു

- Advertisement -

ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മെൻ ഹാഷം അംല ഇനി ക്രിക്കറ്റിൽ ഇല്ല. അംല ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഏകദനിത്തിലും ടെസ്റ്റിലും രാജ്യാന്തര ട്വി20യിലും ആംല ഇനി കളിക്കില്ല. എങ്കിലും താരം ട്വി20 ലീഗുകളിൽ കളി തുടർന്നേക്കും.2004ൽ ദക്ഷിണാഫ്രിക്കയ്ക്ക് ആയി അരങ്ങേറിയ ആംല ടെസ്റ്റിലും ഏകദിനത്തിൽ ട്വി20യിലുമൊക്കെ സ്ഥിരതയാർന്ന പ്രകടനമായിരുന്നു കരിയറിൽ ഉടനീളം കാഴ്ചവെച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 124 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ആംല 9282 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ 181 മത്സരങ്ങളിൽ നിന്ന് 8113 റൺസും ആംല നേടിയിട്ടുണ്ട്. ടെസ്റ്റിൽ 46ഉം ഏകദിനറ്റ്ജ്തിൽ 49ഉം ബാറ്റിങ് ശരാശരി ആംലയ്ക്ക് ഉണ്ട്. 44 ട്വി20 മത്സരങ്ങൾ ദക്ഷിണാഫ്രിക്കൻ ജേഴ്സിയിൽ കളിച്ച ആംല 1277 റൺസ് ട്വി20യിലും നേടിയിട്ടുണ്ട്.

Advertisement