വ്യാജ ഡിഗ്രി, ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഡിഎസ്പി റാങ്ക് തിരിച്ചെടുത്തു

- Advertisement -

പഞ്ചാബ് പോലീസില്‍ ഹര്‍മ്മന്‍പ്രീത് കൗറിനു നല്‍കിയ ഡിഎസ്‍പി റാങ്ക് തിരിച്ചെടുത്തു. താരം നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിനു പിന്നില്‍. ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഡിഗ്രി വ്യാജമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പഞ്ചാബ് പോലീസ് അധികാരികള്‍ പരിശോധനയ്ക്കായി ചൗധരി ചരണ്‍ സിംഗ് യൂണിവേഴ്സിറ്റി അധികാരികളെ ബന്ധപ്പെട്ടപ്പോളാണ് ഈ വിവരം പുറത്ത് വന്നത്.

കൗറിനു നല്‍കിയ കത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ താരത്തിനെ കോണ്‍സ്റ്റബിള്‍ പദവിയില്‍ മാത്രമേ നിലനിര്‍ത്താനാകൂ എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആണ് താരത്തിന്റെ ബിഎ ഡിഗ്രിയുടെ വിവരങ്ങള്‍ ആരാഞ്ഞ് ഒപു പോലീസ് ഓഫീസര്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയത്.

എന്നാല്‍ അന്വേഷണത്തില്‍ യൂണിവേഴ്സിറ്റി രേഖകളി‍ല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം വരികയും പിന്നീട് രേഖകള്‍ വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement