ന്യൂസിലൻഡിനെ 94ന് എറിഞ്ഞിട്ടു, പാകിസ്താന് ഗംഭീര വിജയം

Newsroom

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യിൽ പാകിസ്താന് 88 റൺസിന് വിജയം. ഇന്ന് പാകിസ്താൻ ഉയർത്തിയ 183 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡ് 94 റൺസിന് ഓൾ ഔട്ടായി‌. വെറും 15.4 ഓവർ മാത്രമെ ന്യൂസിലൻഡ് ഇന്നിങ്സ് നീണ്ടു നിന്നുള്ളൂ. 34 റൺസ് എടുത്ത ചാപ്മാൻ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്. നാലു വിക്കറ്റ് എടുത്ത ഹാരിസ് റഹൂഫ് ആയിരുന്നു ഏറ്റവും നന്നായി പന്തെറിഞ്ഞത്. വെറും 17 റൺസ് മാത്രം വഴങ്ങിയാണ് ഹാരൊസ് റഹൂഫ് നാലു വിക്കറ്റുകൾ വീഴ്ത്തിയത്.

പാകി 23 04 15 01 03 10 009

ഇമാദ് വാസിം രണ്ടു വിക്കറ്റും ഷഹീൻ അഫ്രീദി, സമാൻ ഖാൻ, ഫഹീം അഷ്റഫ്, ഷദ്ബ് ഖാൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 182 റൺസിന് ഓള്‍ഔട്ട് ആയിരുന്നു.

ലാഹോറിൽ നടന്ന മത്സരത്തിൽ സൈം അയൂബ് 28 പന്തിൽ 47 റൺസും ഫകര്‍ സമന്‍ 34 പന്തിൽ 47 റൺസും നേടിയാണ് പാക്കിസ്ഥാന്റെ സ്കോര്‍ 182 റൺസിലെത്തിച്ചത്.

ഇമാദ് വസീം(16), ഫഹീം അഷ്റഫ്(22), ഹാരിസ് റൗഫ്(5 പന്തിൽ 11) എന്നിവരും സ്കോറിംഗ് ഉയര്‍ത്തുവാന്‍ സഹായിച്ചു. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി മൂന്നും ആഡം മിൽനെ, ബെന്‍ ലിസ്റ്റര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഷദബ് ഖാന്‍, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരെ 13ാം ഓവറിലെ അവസാന രണ്ട് പന്തുകളിലും ഷഹീന്‍ അഫ്രീദിയെ 19ാം ഓവറിന്റെ ആദ്യ പന്തിലും പുറത്താക്കി മാറ്റ് ഹെന്‍റി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.