ഞായറാഴ്‌ച ഫ്ലോറിഡയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണ്ണായക മത്സരം തോറ്റതിന് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്നലെ 18 പന്തുകൾ നേരിട്ട പാണ്ഡ്യക്ക് ആകെ 14 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ.
“പത്ത് ഓവറിന് ശേഷം ഞങ്ങൾക്ക് താളം നഷ്ടപ്പെട്ടതായി നിങ്ങൾക്ക് തോന്നുകയാണെങ്കിൽ അതിന് താനാണ് കാരണം, ഞാൻ അവിടെ എത്തി, എന്റെ സമയമെടുത്തു, അവസരം മുതലാക്കാൻ കഴിഞ്ഞില്ല. ടീം നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു, പക്ഷേ ആ സമയത്ത് അതിനനുസരിച്ച് കളിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു,” ഹാർദിക് പറഞ്ഞു.
“ഈ കളികൾ എല്ലാം ഞങ്ങൾക്ക് വെല്ലുവിളി ആകാൻ പോകുന്ന ഗെയിമുകളാണ്. ഇത് ഒരു ദൈർഘ്യമേറിയ പ്രോസസ് ആണ്, എനിക്ക് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. ടീം നന്നായി കളിക്കാൻ ശ്രമിക്കുന്നു. അത് നന്നായി നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,” ഹാർദിക് ദീർഘകാല പദ്ധതിയെക്കുറിച്ച് പറഞ്ഞു.
“ടി20 ലോകകപ്പ് 2024 ദൂരെയാണ്. അടുത്തത് ഏകദിന ലോകകപ്പാണ്. തോൽക്കുന്നത് ചിലപ്പോൾ നല്ലതാണ്. ഇത് നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. ഇത് കുഴപ്പങ്ങൾ മറയ്ക്കില്ല,” ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. .