ഓസ്ട്രേലിയയ്ക്കെതിരെ മൊഹൈലി ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‍ലിയെയും വേഗത്തിൽ നഷ്ടമായ ഇന്ത്യ 35/2 എന്ന നിലയിലേക്ക് വീണുവെങ്കിലും 68 റൺസ് കൂട്ടുകെട്ടുമായി കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റംഗ് കൂടിയായപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ സിക്സര്‍ നേടി ഹാര്‍ദ്ദിക് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.
രാഹുല്‍ 35 പന്തിൽ 55 റൺസ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 25 പന്തിൽ 46 റൺസ് നേടി മടങ്ങി. ഇരുവരെയും അടുത്തടുത്ത് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 25 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. 30 പന്തിൽ 71 റൺസാണ് ഹാര്‍ദ്ദിക് നേടിയത്. 5 സിക്സ് നേടിയ താരം 7 ഫോറും തന്റെ ഇന്നിംഗ്സിൽ നേടി.
ഓസ്ട്രേലിയയ്ക്കായി നഥാന്‍ എല്ലിസ് മൂന്നും ജോഷ് ഹാസൽവുഡ് രണ്ടും വിക്കറ്റ് നേടി.